പാലക്കയംതട്ടിൽ സൗകര്യങ്ങൾ “കാടുകയറി”; സഞ്ചാരികൾക്ക് നിരാശ - തകരുന്നത് മലയോരത്തിന്റെ പ്രധാനപ്പെട്ട ടൂറിസം സ്വപ്‌നങ്ങൾ


നടുവിൽ:സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്ന പാലക്കയംതട്ട് തീർത്തും അനാകർഷകമായി. കോടികൾ ചെലവഴിച്ച് സഞ്ചാരികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ നശിക്കുകയാണ്. 

ഒന്നരവർഷമായി കേന്ദ്രം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേരിട്ടാണ് നടത്തിപ്പ്. ഏതാനും വർഷങ്ങളായി പാലക്കയത്തെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞുവരികയാണ്.

ഇപ്പോൾ മൺസൂൺ സീസൺ ആയിട്ടുകൂടി ശരാശരി ദിവസം ഇരുന്നൂറോളം ആളുകൾ മാത്രമാണ് മലയിലെത്തുന്നത്. കേന്ദ്രത്തിലുണ്ടായിരുന്ന സോർബിങ് ബോൾ, റൈഡുകൾ, ടെന്റു്റുകൾ,ഫിഷ് സ്പ‌ാ, 16 ഡി തിയറ്റർ, സിപ്പ് ലൈൻ തുടങ്ങിയവയെല്ലാം നശിക്കുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്.  ടോറ്റിൻ്റെ കതകുകൾ നശിച്ച് തുറന്നുകിടക്കുന്ന സ്ഥിതിയാണ്.

*തനിമ നഷ്ടമായി❗*

പാലക്കയത്തിൻ്റെ സ്വാഭാവിക ഭംഗി നഷ്ടമായതാണ് സന്ദർശകർ കൈയൊഴിയുന്നതിന് പ്രധാന കാരണമായത്. സദാസമയവും വീശിയിരുന്ന കാറ്റും കോടമഞ്ഞും അപ്രത്യക്ഷമായതായി നാട്ടുകാർ പറയുന്നു. 

തണുത്ത കാലാവസ്ഥയ്ക്കും മാറ്റം വന്നു. ഏറ്റവും ആകർഷകമായ പുൽമേട് ചുരുങ്ങി ഇല്ലാതായി. മലയിൽ മുൻപ് മരങ്ങൾ നാമമാത്രമായാണ് വളർന്നിരുന്നത്. 

ഇപ്പോൾ വലിയ മരങ്ങൾ കാഴ്ച മറയ്ക്കുന്ന രീതിയിൽ വളർന്നുനിൽക്കുകയാണ്. ആളുകൾ ചവിട്ടിമെതിച്ച് നടന്നതോടെ വഴികളിൽ മേൽമണ്ണൊഴുകി പാറകൾ ഉയർന്നുവന്നു. 

ഓണക്കാലത്ത് പൂത്തുനിന്നിരുന്ന കണ്ണാന്തളി തുടങ്ങി അപൂർവ ചെടികൾ ഒന്നും ബാക്കിയില്ലാതായി.

*അവസാനിക്കാതെ കേസുകൾ❗*

ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്നതാണ് പാലക്കയം ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടന്നിരുന്നതാണ് പാലക്കയം മല. വിനോദസഞ്ചാര കേന്ദ്രമായതോടെ ഭൂമിക്ക് വില കൂടി. പലരും സ്ഥലം കൈയടക്കി. 

ഇതിന് വ്യാജരേഖകൾ ഉണ്ടാക്കിയതായി ആരോപണം ഉയർന്നിരുന്നു. റവന്യൂ ഭൂമിയായി അവശേഷിച്ച 15 ഏക്കറിൽ ടൂറിസ്റ്റ് കേന്ദ്രം ഒതുങ്ങി.

ബാക്കി സ്ഥലം വാഹന പാർക്കിങ്ങിനും മറ്റുമായി മണ്ണുമാന്തി ഉപയോഗിച്ച് നിരപ്പാക്കി. ഒട്ടേറെ റിസോർട്ടുകളും കെട്ടിടങ്ങളും ഉയർന്നു.

അവശേഷിക്കുന്ന റവന്യൂഭൂമി വെള്ളാട് ദേവസ്വത്തിനവകാശപ്പെട്ടതാണെന്ന പരാതിയിൽ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. 

കേസ് നടക്കുന്നതിനിടയിൽ നടത്തിപ്പ് ടെൻഡർ ചെയ്യാൻ തീരുമാനം എടുത്തത് കോടതി തടഞ്ഞു. ഇതുമൂലം ഡി.ടി.പി.സി നേരിട്ട് കേന്ദ്രം നടത്തിവരികയാണ്. 

ഇപ്പോൾ പുതിയ ടെൻഡർ വിളിച്ച് നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് കൊടുക്കാൻ നടപടിയായിട്ടുണ്ട്.

Post a Comment

Previous Post Next Post