കളമശേരി: ഓടുന്ന ബസില്‍ കയിറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. കളമശേരി എച്ച്‌എംടി ജംഗ്ഷനില്‍ വച്ചാണ് പട്ടാപ്പകല്‍ നടുക്കുന്ന കൊലപാതകം നടന്നത്.
ഇടുക്കി സ്വദേശി അനീഷ് (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മാസ്ക് ധരിച്ചെത്തിയ പ്രതി ഓടിരക്ഷപ്പെട്ടു. ബസിലേക്ക് ചാടിക്കയറിയ കൊലപാതകി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് കരുതുന്നത്. 'എന്റെ സഹോദരിയെ നീ കളിയാക്കുമോ' എന്ന് ചോദിച്ച് നെഞ്ചില്‍ കുത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Post a Comment