ആലക്കോട്: ആലക്കോട് പഞ്ചായത്തിന്‍റെ ബസ് സ്റ്റാൻഡിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്‍റെ പിൻഭാഗവും പരിസരവും കാടുകയറിയ നിലയില്‍.
കാടുകയറിയ വഴിയിലൂടെ സഞ്ചരിച്ചു വേണം ജനങ്ങള്‍ക്ക് സമീപത്തെ വില്ലേജ് ഓഫീസിലേക്കു പോകാൻ.
സാമൂഹ്യനീതി വകുപ്പ് ഓഫീസ് ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നത് ഷോപ്പിംഗ് കോംപ്ലക്സിലാണ്. ഈ കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിലത്തു നിന്നു ഭിത്തിയിലേക്കും മേല്‍ക്കൂരയിലേക്കും കാടുപടർന്നുകയറിയ നിലയിലാണ്.
പാമ്ബ് അടക്കമുള്ള ഇഴജന്തുക്കള്‍ ഈ പ്രദേശത്ത് വർധിച്ചു വരുന്നതായി നാട്ടുകാർ പറയുന്നു.
ശുചിത്വ പ്രവർത്തനങ്ങള്‍ നാടെങ്ങും നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഇതിനു നേതൃത്വം നല്‍കുന്ന പഞ്ചായത്തിന്‍റെ കെട്ടിടം തന്നെ കാടുകയറുന്ന നിലയിലായത്. നിരവധി കുടുംബങ്ങള്‍ ഇതിനു പരിസരത്തായി താമസമുണ്ട്.
Post a Comment