വൈദ്യുതി നിരക്ക് പരിഷ്‌കരണം; പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

സംസ്ഥാനത്ത് വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതിനുള്ള പൊതുതെളിവെടുപ്പുകൾ സെപ്റ്റംബ‍ർ മാസത്തിൽ നടത്തുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. പൊതുജനങ്ങളുടെയും മറ്റ് തത്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനു വേണ്ടിയുള്ള പൊതുതെളിവെടുപ്പ് സെപ്റ്റംബർ 3, 4, 5, 10 തീയതികളിലായിരിക്കും നടക്കുന്നത്. തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Post a Comment

Previous Post Next Post