ബംഗളൂരു: കേരളത്തിലേക്ക് അവധിക്കാല സ്പെഷല്‍ സർവിസ് നടത്താറുള്ള കൊച്ചുവേളി സ്പെഷല്‍ ട്രെയിനിന്റെ സർവിസ് ഓണക്കാലത്തേക്കുകൂടി തുടരും.
സെപ്റ്റംബർ മൂന്നു മുതല്‍ 25 വരെ ബംഗളൂരു ബൈയപ്പനഹള്ളി എസ്.എം.വി.ടിയില്‍ നിന്ന് എല്ലാ ബുധനാഴ്ചകളിലും കൊച്ചുവേളിയില്‍നിന്ന് എല്ലാ ചൊവ്വാഴ്ചകളിലുമാണ് സർവിസ്.
സെപ്റ്റംബർ മൂന്ന്, 10, 17, 24 തീയതികളില്‍ വൈകീട്ട് 6.05ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന കൊച്ചുവേളി- എസ്.എം.വി.ടി ബംഗളൂരു സ്പെഷല്‍ ഫെയർ ട്രെയിൻ (06083) പിറ്റേന്ന് രാവിലെ 10.55ന് ബൈയപ്പനഹള്ളിയിലെത്തും. സ്റ്റോപ്പുകള്‍: കൊല്ലം- 7.10, കായംകുളം- 7.45, മാവേലിക്കര- 7.56, ചെങ്ങന്നൂർ- 8.12, തിരുവല്ല- 8.25, ചങ്ങനാശ്ശേരി- 8.37, കോട്ടയം- 9.00, എറണാകുളം ടൗണ്‍- 10.15, ആലുവ 10.38, തൃശൂർ- 11.40, പാലക്കാട്-പുലർച്ച 1.00, പോത്തന്നുർ- 2.00, തിരുപ്പുർ- 3.17, ഈറോഡ്- 4.20, സേലം- 5.10, ബംഗാർപേട്ട്- രാവിലെ 8.45, കെ.ആർ പുരം- 9.30.
സെപ്റ്റംബർ നാല്, 11, 18, 25 തീയതികളില്‍ ഉച്ചക്ക് 12.45ന് ബൈയപ്പനഹള്ളി ടെർമിനലില്‍നിന്ന് പുറപ്പെടുന്ന എസ്.എം.വി.ടി ബംഗളൂരു-കൊച്ചുവേളി സ്പെഷല്‍ ഫെയർ ട്രെയിൻ (06804) പിറ്റേന്ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തും. സ്റ്റോപ്പുകള്‍: കെ.ആർ പുരം- 12.53, ബംഗാർപേട്ട്- 1.48, സേലം- 4.57, ഈറോഡ്- 5.50, തിരുപ്പുർ- 6.43, പോത്തന്നൂർ- 8.15, പാലക്കാട്- 9.10, തൃശൂർ- 11.55, ആലുവ- പുലർച്ച 1.08, എറണാകുളം ടൗണ്‍- 1.30, കോട്ടയം- 2.40, ചങ്ങനാശ്ശേരി- 3.00, തിരുവല്ല- 3.14, ചെങ്ങന്നൂർ- 3.28, മാവേലിക്കര- 3.44, കായംകുളം- 3.55, കൊല്ലം- 4.40.
ഞായറാഴ്ച എറണാകുളം ഇന്റർസിറ്റി 40 മിനിറ്റ് വൈകും
ബംഗളൂരു: അങ്കമാലിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബർ ഒന്നിന് കെ.എസ്.ആർ ബംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (12677) യാത്രയില്‍ 40 മിനിറ്റ് വൈകുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.
Post a Comment