വയനാട് ഉരുൾപൊട്ടൽ: 58 കുടുംബങ്ങളിലെ എല്ലാവരും മരിച്ചു

വയനാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ 58 കുടുംബങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ രാജൻ. ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂർത്തിയായി. ഉരുൾപൊട്ടലിൽ മരിച്ച 36 പേരെക്കൂടി DNA പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് 8 ലക്ഷം വിതരണം ചെയ്തു‌വെന്നും മന്ത്രി പറഞ്ഞു. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്കരിച്ചത്.

Post a Comment

Previous Post Next Post