വയനാടിനായി 20 കോടി രൂപ കൈമാറി കുടുംബശ്രീ

വയനാടിന് കൈത്താങ്ങായി സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ആദ്യഘട്ടമായി സമാഹരിച്ച 20 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി. ഞങ്ങളുമുണ്ട് കൂടെ എന്ന പേരിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം കുടുംബശ്രീ തുടരുകയാണ്. മനുഷ്യസ്നേഹത്തിന്റെ മഹത്തായ ചരിത്രമെഴുതി ഈ ക്യാമ്പയിനിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും ജീവനക്കാരേയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

Post a Comment

Previous Post Next Post