ആലക്കോട്: മലയോര ടി.സി.ബി റോഡിനെയും ബന്ധിപ്പിച്ച് നിർമ്മാണം നടന്നുവരുന്ന കരുവൻചാൽ പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് പ്രവൃത്തി ഉടൻ നടക്കും. അടുത്ത ദിവസം തന്നെ സ്ലാബ് കോൺക്രീറ്റ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പാലത്തിൽ നടന്നുവരികയാണ്. സ്ലാബ് കോൺക്രീറ്റിന് പിന്നാലെ അപ്രോച്ച് റോഡിന്റെയും കൈവരികളുടെയും പ്രവൃത്തികളും നടക്കും. മലയോര മേഖലയുടെ ചിരകാല സ്വപ്ന കരുവൻചാൽ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് വരുന്നത്. നിലവിലുള്ള പാലത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് കരുവൻചാലിലും പരിസരങ്ങളിലും ഏറെ ദുരിതമുയർത്തുകയും യാത്രക്കാരെ വലയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ പാലത്തിന്റെ പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
കരുവൻചാൽ പാലം സ്റ്റാബ്കോൺക്രീറ്റ് പ്രവൃത്തി ഉടൻ നടക്കും
Alakode News
0
Post a Comment