കരുവഞ്ചാല്‍: നടുവില്‍ പഞ്ചായത്തിലെ പ്രധാന ടൗണുകളില്‍ ഒന്നായ കരുവഞ്ചാലിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ടൗണിനോട് ചേർന്ന് കിടക്കുന്ന പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായി പരാതി.
പൗരാവകാശ സമിതി കണ്‍വീനർ കെ.സി.ലക്ഷ്മണനാണ് പഞ്ചായത്ത് സെക്രട്ടറിക്ക് ഇതിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും പ്ലാസ്റ്റിക്കുകള്‍ പുഴയോരത്തേക്ക് വലിച്ചെറിയുന്നതുമൂലം ശക്തമായ മഴയില്‍ വെള്ളം ഉയരുമ്ബോള്‍ ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴയിലൂടെ ഒഴുകുകയാണ് ചെയ്യുക.
ഇത് പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന വിധത്തിലാണ്. ഇതോടൊപ്പം മറ്റ് മാലിന്യങ്ങളും പുഴയിലേക്ക് ഒഴുക്കിവിടുന്നതായി പരാതിയില്‍ പറയുന്നു.
Post a Comment