കണ്ണൂരില്‍ റിട്ടയര്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ പാലയാട് റിട്ട. അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിവേഴ്സിറ്റി ക്യാമ്ബസിന് സമീപമാണ് 58 കാരനായ ശശീന്ദ്രനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ധർമടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

Post a Comment

Previous Post Next Post