കർണാടകയിൽ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപയും ഡീസല്‍ ലിറ്ററിന് മൂന്നര രൂപയും കൂട്ടി

ബംഗളൂരു : കർണ്ണാടകയില്‍ പെട്രോള്‍ - ഡീസല്‍ വില വർദ്ധിപ്പിച്ച്‌ സിദ്ധരാമയ്യ സര്‍ക്കാര്‍. വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചതോടെ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപയും ഡീസല്‍ ലിറ്ററിന് മൂന്നര രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്.
പെട്രോള്‍ നികുതിയില്‍ 3.9 ശതമാനം വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ഡീസലിന്റേത് 4.1 ശതമാനം വര്‍ധിപ്പിച്ചു. വില വർധന നിലവില്‍ വന്നതോടെ ബംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.84 രൂപയും ഡീസലിന് 88.95 രൂപയുമാണ് ഇന്ധനവില. പെട്രോള്‍ വില വര്‍ദ്ധനവോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിച്ച്‌ ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

കർണ്ണാടകത്തിലെ വില വര്‍ദ്ധനവ് കേരളത്തിലുള്ളവർക്ക് ബാധകമാകില്ലെങ്കിലും ജോലി ആവശ്യവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും കർണ്ണാടകയിലെ മറ്റിടങ്ങളിലും താമസമാക്കിയ മലയാളികള്‍ക്ക് ഇന്ധന വില വർധന തിരിച്ചടയാകും .

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ഈ വര്‍ഷം ആദ്യം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പെട്രോള്‍ വില കുറച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചിരുന്നത്.


Post a Comment

Previous Post Next Post