യുപി ഐ ഇടപാട് ഇടയ്ക്കിടെ പരാജയപ്പെടുന്നതിന്റെ കാരണം ഇതാണ്... വിശദീകരിച്ച് ആര്‍ബിഐ


യുപിഐ വഴി പേയ്‌മെന്റ് നടത്തുമ്പോള്‍ ചില സമയങ്ങളിലെങ്കിലും പരാജയപ്പെടാറുണ്ട്. ഇതിന്റെ വ്യക്തമായ കാരണം പലര്‍ക്കും അറിയാറില്ല. എന്നാല്‍ ശരിയായ കാരണം വിശദീകരിക്കുകയാണ് ആര്‍ബിഐ. യുപിഐ വഴിയുള്ള പണമിടപാടുകള്‍ ഇടയ്ക്കിടെ തടസ്സപ്പെടാന്‍ കാരണം ബാങ്കുകളുടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയാകാമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നത്. 
അല്ലാതെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല ഇതിന് കാരണം. ആര്‍ബിഐയുടെ കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതികവിദ്യ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിന യുപിഐ ഇടപാടുകള്‍ 45 കോടി കടന്നിരിക്കുകയാണ്. ഇടപാടുകളുടെ എണ്ണ വര്‍ധിച്ചതോടെ, ഇത് കൈകാര്യം ചെയ്യാന്‍ ബാങ്കുകള്‍ക്ക് കഴിയാതെ വന്നതോടെയാണ് തകരാറുകള്‍ സംഭവിക്കുന്നതെന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങള്‍ കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആര്‍ബിഐ.

Post a Comment

Previous Post Next Post