പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂണ്‍ 30

ഇന്‍ഫോസിസ് സഹസ്ഥാപകനായ എസ്.ഡി ഷിബുലാലിന്റെ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ പ്ലസ് വണ്‍ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ്. 
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പഠനത്തിന് രണ്ട് വര്‍ഷത്തേക്ക് 10,000 രൂപ വീതമാണ് ലഭിക്കുക. വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കുറവുള്ള വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. 
ആവശ്യമായ രേഖകള്‍ :-
ആധാര്‍ കാര്‍ഡ്
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്
വരുമാന സര്‍ട്ടിഫിക്കറ്റ്
ഫോട്ടോ
ശ്രദ്ധിക്കുക: 
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ഉണ്ടായാല്‍ മതി. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 30. 

വെബ്‌സൈറ്റ്: 
www.vidhyadhan.org./apply
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8138045318, 9663517131.

Post a Comment

Previous Post Next Post