കണ്ണൂരില്‍ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ ദമ്ബതികള്‍ക്കും മകനും പരിക്ക്

കണ്ണൂർ: കണ്ണൂർ ചാലാട് കവർച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ ദമ്ബതികള്‍ക്കും മകനും പരിക്ക്.

കിഷോർ, ഭാര്യ ലിനി, മകൻ അഖിൻ എന്നിവരെയാണ് മൂന്നംഗസംഘം ആക്രമിച്ച്‌ കടന്നു കളഞ്ഞത്. മാല പൊട്ടിക്കാനുള്ള ശ്രമം ചെറുത്തപ്പോഴാണ് കുടുംബത്തിന് നേർക്ക് ആക്രമണമുണ്ടായത്.

പുലർച്ചെ 5 മണിക്കാണ് സംഭവം. വീടിന്റെ പുറകുവശത്തുള്ള വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. വീട്ടുകാർ ഉണർന്ന സമയത്താണ് രണ്ട് പേർ വീടിനകത്തേക്ക് ഓടിക്കയറി, ലിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ലിനി മകൻ അഖിനെ വിളിക്കുകയും മകൻ എത്തിയപ്പോള്‍ ആക്രമി സംഘം ഇവരെ ആക്രമിച്ചതിന് ശേഷം കടന്നു കളയുകയുമായിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന സമയത്താണ് രണ്ട് പേർ ഓടിക്കയറി ആക്രമം നടത്തിയതെന്ന് വീട്ടമ്മ ലിനി പറഞ്ഞു. സംഘത്തിലൊരാള്‍ പുറത്ത് നില്‍ക്കുകയായിരുന്നു. അക്രമി വടികൊണ്ട് അടിച്ചതിനെ തുടർന്ന് അഖിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. വീട്ടില്‍ ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. ടൗണ്‍ പൊലീസ് സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tweet Facebook Whatsapp Telegram

Post a Comment

Previous Post Next Post