അന്തിമ പട്ടിക ജൂലൈ ഒന്നിന്; തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ജൂണ്‍ 21ന് അവസാനിക്കും


തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ജൂണ്‍ 21 വരെ അവസരം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ജൂണ്‍ 21നു മുൻപ് വോട്ടർ പട്ടികയില്‍ പേര് ചേർക്കണമെന്ന് അറിയിച്ചത്.

2024 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ സാധിക്കും.

ജൂണ്‍ 21 വരെ പേര് ചേർത്തവരുടേത് അടക്കമുള്ള അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. 50 വാർഡുകള്‍ ഉള്‍പ്പെടെ ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടികയാണ് പുതുക്കുന്നത്. പ്രവാസികളുടെ വോട്ടർപട്ടികയും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളില്‍ തയ്യാറാക്കുന്നുണ്ട്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയ്യാറാക്കുമ്ബോള്‍ തദ്ദേശ ഭരണ വോട്ടർപട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്. പുതിയതായി വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനും വോട്ടർപട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും sec.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കണം.

അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും ലഭ്യമാകുന്ന തദ്ദേശ വോട്ടർ പട്ടികയുടെ കരട് sec.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും.

Post a Comment

Previous Post Next Post