വിവാഹത്തില്‍ നിന്ന് പിന്മാറി; മലപ്പുറത്ത് പെണ്‍കുട്ടിയുടെ വീടിന് നേരെ വെടിയുതിര്‍ത്ത് യുവാവ്; പ്രതി അബു താഹിര്‍ പോലീസ് കസ്റ്റഡിയില്‍

മലപ്പുറം: നിശ്ചയിച്ച്‌ ഉറപ്പിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിൻമാറിയതിനെ തുടർന്ന് പെണ്‍കുട്ടിയുടെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്.
കോട്ടയ്ക്കല്‍ സ്വദേശി അബു താഹിറാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വെടിയുതിർത്തത്. കയ്യില്‍ കരുതിയിരുന്ന എയർ ഗണ്‍ ഉപയോഗിച്ച്‌ ജനാല ചില്ലിലൂടെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണയായിരുന്നു വെടിയുതിർത്തത്. വെടിയുതിർത്ത സമയത്ത് വീട്ടുകാർ കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. അതുകൊണ്ടാണ് തലനാരിഴയ്ക്ക് ജീവൻ രക്ഷപെട്ടത്. വെടിയൊച്ച കേട്ടുണർന്ന വീട്ടുകാർ ജനല്‍ ചില്ലുകള്‍ തകർന്ന നിലയില്‍ കാണുകയായിരുന്നു തുടർന്ന് അവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബു താഹിറിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് തോക്കും പിടികൂടിയിരുന്നു.

അബു താഹിറുമായി ആക്രമിക്കപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇയാളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതോടെ വീട്ടുകാർ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇയാള്‍ അക്രമ സ്വഭാവം കാണിച്ചിരുന്നതായും ലഹരിക്കടിമയായതായും വീട്ടുകാർ പറയുന്നു. പോലീസ് കസ്റ്റയിലെടുക്കുമ്ബോഴും ഇയാള്‍ മദ്യ ലഹരിയിലായിരുന്നു. ഒരു മാസം മുന്നേ ഇയാള്‍ തോക്ക് വാങ്ങി പരിശീലനം നടത്തിയിരുന്നതായും. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു വെടിവയ്‌പ്പെന്നും പോലീസ് പറഞ്ഞു. വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

The post വിവാഹത്തില്‍ നിന്ന് പിന്മാറി; മലപ്പുറത്ത് പെണ്‍കുട്ടിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്; പ്രതി അബു താഹിർ പോലീസ് കസ്റ്റഡിയില്‍ appeared first on Latest Kerala News | Malayalam News | Kerala Politics | Malayalam Movies | Kerala Travel | Breaking News | Tatwamayi News.

Post a Comment

Previous Post Next Post