യുവാവിൻ്റെ സ്കൂട്ടര്‍ ഇടിച്ചിട്ട് കാറില്‍ തട്ടിക്കൊണ്ടുപോയ കേസ്; അഞ്ച് പ്രതികള്‍ പിടിയില്‍



കണ്ണൂർ: യുവാവിൻ്റെ സ്കൂട്ടർ ഇടിച്ചിട്ട് കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പ്രതികള്‍ പിടിയില്‍. പാണത്തൂർ സ്വദേശികളായ റയിസ്, ഷമ്മാസ്, അമാൻ, ഉനൈസ്, ജ്യോബിഷ് എന്നിവരാണ് പിടിയിലായത്.കണ്ണൂർ മുണ്ടേരി സ്വദേശി സുറൂറിനെയാണ് ഇന്നലെ തട്ടിക്കൊണ്ടുപോയത്. സൂറൂറിനെ മർദിച്ച ശേഷം കാസർകോട് ഭീമനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വാഹന വില്‍പ്പനയിലെ തർക്കമാണ് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അന്വേഷണം നടന്നുവരികയാണ്. 


Post a Comment

Previous Post Next Post