കണ്ണൂരിൽ വർക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾക്ക് നാളെ ഹർത്താൽ

കണ്ണൂർ: അസോസിയേഷൻ ഓഫ്
ഓട്ടോമൊബൈൽ വർക്ഷോപ്സ‌് കേരളയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കെ വി രത്നദാസിന്റെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിലെ വർക്ഷോപ്പ് അനുബന്ധ സ്ഥാപനങ്ങൾ 15- ന് ശനിയാഴ്‌ച ഹർത്താൽ ആചരിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

തളിപ്പറമ്പ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക്, മന്ന പഴശ്ശിരാജ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉടമയാണ് പുഷ്‌പഗിരി ഗാന്ധിനഗർ സ്വദേശിയായ കെവി രത്നദാസ് (59). ഭാര്യ: പി സുനിത. മക്കൾ: അരുന്ധതി ദാസ്, ആരതി ദാസ്. മരുമകൻ: എ സനൂപ്. മൃതദേഹം ഞായറാഴ്ച്ച രാവിലെ 10 ന്  കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകുന്നേരം 5 മണഇക്ക് ആടിക്കുംപാറ ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കും.


Post a Comment

Previous Post Next Post