ശ്രീകണ്ഠപുരം :ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ വികസനപ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു. ജില്ലയിലെ വിവിധ വികസന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത എം.എൽ.എ.മാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രതിരോധ സംവിധാനം കാര്യക്ഷമമാക്കൽ, ശ്രീകണ്ഠപുരത്ത് അഗ്നിരക്ഷാ നിലയം അനുവദിക്കൽ, ഇരിക്കൂർ മിനി സിവിൽ സ്റ്റേഷൻ, ഇരിക്കൂർ താലൂക്ക് ആസ്പത്രി വികസനം, കുടിയേറ്റ മ്യൂസിയത്തിന്റെ പൂർത്തീകരണം, വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ട്, 400 കെ.വി. വൈദ്യുതി ലൈൻ കടന്നുപോകുന്ന സ്ഥല ഉടമകൾക്ക് ന്യായമായ നഷ്‌ടപരിഹാരം, കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നിർത്തലാക്കിയത്, ഹയർ സെക്കൻഡറിയിൽ കൂടുതൽ പ്ലസ് വൺ ബാച്ച് അനുവദിക്കുന്നത്, നിരവധി റോഡുകളുടെ നവീകരണം, തകർച്ചയിലായ ഇരിക്കൂർ, നുച്യാട്, വട്ട്യാംതോട്, കണ്ടകശ്ശേരി, വണ്ണായിക്കടവ് പാലങ്ങളുടെ പുനർനിർമാണം, കായിക സൗകര്യങ്ങളുടെ അഭാവം, എസ്.ടി. കോളനികളുടെ വികസനം തുടങ്ങിയ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
Post a Comment