കണ്ണൂർ: അബുദാബിയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അലവില്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്കരിക്കും.
അലവില്‍ കുന്നാവിന് സമീപത്തെ മൊട്ടമ്മല്‍ ഹൗസില്‍ പരേതനായ സുബ്രഹ്‌മണ്യന്‍റെയും സുമയുടെയും ഏകമകള്‍ എം.പി. മനോഗ്‌ന(31)യെ ആണ് ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൈഞരന്പ് മുറിച്ച നിലയിലായിരുന്നു മനോഗ്‌ന. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
അയല്‍വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭർത്താവ് ലിനേകിനെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചമുതല്‍ ബന്ധുക്കള്‍ മനോഗ്‌നയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അബുദാബിയിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഭർത്താവ് ലിനേക് അപ്പോഴും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. ഇതാണ് ബന്ധുക്കളില്‍ സംശയത്തിനിടയാക്കിയത്. തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി ഫ്ലാറ്റില്‍നിന്ന് ബഹളംകേട്ടതായി അയല്‍വാസികളും പോലീസിന് മൊഴി നല്‍കി. 2021 ഏപ്രില്‍ 17നാണ് മേലെചൊവ്വ സ്വദേശി ലിനേകും മനോഗ്‌നയും വിവാഹിതരായത്.
ഒന്നരവർഷം മുമ്ബ് അബുദാബിയിലെത്തിയ മനോഗ്‌ന വെബ്‌ഡവലപ്പറായി ജോലി ചെയ്യുകയായിരുന്നു. സെയില്‍സ് മാനേജറാണ് ലിനേക്.
Post a Comment