തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം

തലശ്ശേരി: കോടിയേരി പാറാലില്‍ സി.പി.എം പ്രവർത്തകർക്ക് നേരെ ആക്രമണം. പരിക്കേറ്റ പാറാലിലെ തൊട്ടോളില്‍ സുജനേഷ്‌ (35), ചിരണങ്കണ്ടി ഹൗസില്‍ സുബിൻ (30) എന്നിവരെ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9.40ഓടെയാണ് സംഭവം. മാഹി ചെമ്ബ്രയില്‍ നിന്ന്‌ ആയുധവുമായി എത്തിയ സംഘമാണ്‌ ആക്രമണം നടത്തിയതെന്നാണ് പരാതി. സുബിന്റെ തലക്കും കഴുത്തിനുമാണ്‌ പരിക്ക്‌. സുജനേഷിന്റെ കൈ എല്ല്‌ പൊട്ടി. തലക്കും വെട്ടേറ്റു. തെരഞ്ഞെടുപ്പ്‌ വിജയാഹ്ലാദത്തിനിടെ കഴിഞ്ഞ ദിവസം മാഹി ചെറുകല്ലായിയിലെ സി.പി.എം ഓഫിസ്‌ ആക്രമിക്കപ്പെട്ടിരുന്നു.

Thalassery

Post a Comment

Previous Post Next Post