കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തീപിടിത്തത്തിൽ പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്നും സർക്കാർ അറിയിച്ചു. തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ കേന്ദ്ര സർക്കാർ നേരത്തെ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതേസമയം, 15 മലയാളികളാണ് കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചത്.
കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ മരണപ്പെടുകയും നിരവധിപ്പേർ അപകടത്തിൽപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് കുവൈറ്റിലേക്ക് പുറപ്പെടും. അപകടത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. അതേസമയം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗും കുവൈറ്റിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്.
Post a Comment