കൊച്ചി: മൂവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടില്‍ അനസിന്‍റെ മകൻ അബ്ദുള്‍ സമദാണ് ചികിത്സയിലിരിക്കേ മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്ബതരയോടെയാണ് സംഭവം.
വീട്ടിലെ മുറിയില്‍ സ്റ്റാൻഡില്‍ വച്ചിരുന്ന ടിവി സ്റ്റാൻ്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അപകടത്തില്‍ കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post a Comment