തദ്ദേശീയ മാര്‍ക്കറ്റില്‍ വീണ്ടും റബ്ബറിന് വില വര്‍ധിച്ചു; അന്താരാഷ്‌ട്ര വിലയേക്കാള്‍ 20 രൂപ കൂടുതല്‍


കോട്ടയം: നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില കുതിക്കുന്നു. ബാങ്കോക്കില്‍ 185 രൂപയാണ് ഇപ്പോഴത്തെ വില.

അതേ സമയം തദ്ദേശീയ വില 204 രൂപ കഴിഞ്ഞു. തായ്‌ലൻഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയില്‍ കൂടുതല്‍ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്‌ട്ര വില ഇടിയുന്നതിലേക്ക് നയിച്ചത്.
കഴിഞ്ഞ വർഷങ്ങളിലെല്ലാം അന്താരാഷ്‌ട്ര വിലയായിരുന്നു മുകളില്‍ ഉള്ളത്. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ മരങ്ങളുടെ രോഗബാധയും മറ്റും കാരണം കഴിഞ്ഞ വർഷം ഉത്പാദനത്തില്‍ വൻതോതില്‍ ഇടിവ് വന്നിരുന്നു. ഇതോടെ റബ്ബറിന് ക്ഷാമം അനുഭവപ്പെട്ടതാണ് കഴിഞ്ഞ വർഷങ്ങളില്‍ അന്താരാഷ്‌ട്രവില കൂടാൻ കാരണം. അന്താരാഷ്‌ട്ര വിപണിയില്‍ ആർഎസ്‌എസ് നാലിന് 220 രൂപ വരെ വ്യാപാരം പുരോഗമിക്കുമ്ബോഴും ഇന്ത്യൻ വിപണിയില്‍ വില അന്ന് 170-175 എന്ന നിലയില്‍ തന്നെ നില്‍ക്കുകയായിരുന്നു.
അന്താരാഷ്‌ട്രവില താഴ്ന്ന് നില്‍ക്കുത് കാരണം ടയർ കമ്ബനികള്‍ കൂടുതല്‍ ശേഖരിക്കാൻ തയ്യാറെങ്കില്‍ പോലും കപ്പല്‍, കണ്ടയ്നർ ക്ഷാമം വലിയ കടമ്ബയാണ്. 40 ദിവസം വരെ വൈകിയാണ് നേരത്തെ ബുക്കുചെയ്ത ചരക്കുംനീങ്ങുന്നത്. കേരളത്തിലും മറ്റും മഴമറ ഇടീല്‍ പൂർണമാക്കി ടാപ്പിങ് ജൂലൈയോടെ ശക്തമാകും.

Post a Comment

Previous Post Next Post