ഒആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് മന്ത്രി; ദേവസ്വം വിഎൻ വാസവന്

കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയാവും. 2 തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. സംസ്ഥാന സമിതിയിൽ എത്തുന്ന പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തിയാണ്. ഇടതു മുന്നണിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ആദിവാസി വിഭാഗത്തിൽ നിന്നും മന്ത്രി ആവുന്നത്. അതേസമയം, ദേവസ്വം വകുപ്പ് വിഎൻ വാസവനാണ് നൽകുന്നത്.

Post a Comment

Previous Post Next Post