തോരാത്ത മഴയും റോഡിലെ തടസവും; വിദ്യാർഥികള്‍ വലഞ്ഞു

ആലക്കോട്: ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മലയോര മേഖലയിലെ പല പ്രദേശങ്ങളിലും മരങ്ങള്‍ വീണു ഗതാഗതം തടസപ്പെട്ടതോടെ വിദ്യാർഥികള്‍ക്ക് സ്കൂളില്‍ എത്തിച്ചേരാൻ കഴിയാതെയായി. സ്വകാര്യബസുകളില്‍ പോകുന്ന കുട്ടികളാണ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടത്. 

റോഡിലെ തടസംമൂലം സ്കൂള്‍ ബസുകള്‍ പലതും റൂട്ട് മാറിയാണ് ഓടിയത്. ഇതു മൂലം കുട്ടികള്‍ വൈകിയാണ് സ്കൂളില്‍ എത്തിയത്. ബസ് റൂട്ട് മാറിയ പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് സ്കൂളുകളില്‍ എത്തിച്ചേരാൻ സാധിച്ചില്ല. മലയോരത്തെ ദുർഘട പ്രദേശങ്ങളില്‍ നിന്നും വരുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സ്കൂളുകളിലെ മുഖ്യാധ്യാപകർ രാവിലെ തന്നെ രക്ഷിതാക്കള്‍ക്ക് സന്ദേശം ഇട്ടിരുന്നു. രയറോം-പരപ്പ-കാർത്തികപുരം റൂട്ടില്‍ പുലർച്ചെ ഉണ്ടായ കാറ്റില്‍ മരങ്ങള്‍ വീണതിനെ തുടർന്ന് രാവിലെ ഒമ്ബതര വരെ ഗതാഗതം തടസപ്പെട്ടു. അരിവിളഞ്ഞപൊയില്‍-ഉദയഗിരി റോഡില്‍ മരം വീണതിനെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതതടസം ഉണ്ടായി.


Post a Comment

Previous Post Next Post