ആലക്കോട്: ആക്രി സാധനങ്ങൾ ശേഖരി
ക്കുന്നതിന്റെ മറവിൽ നാടോടി സ്ത്രീകൾ
ഉൾപ്പെട്ട സംഘം മലയോരത്ത് വ്യാപകമായി
കവർച്ച നടത്തുന്നതായി പരാതി. വീടുകളിൽ
നിന്നും വീട്ടുസാധനങ്ങളും പണിയായുധ
ങ്ങളും മോഷ്ടിച്ച് കടത്തുന്നതായാണ് പരാതി. ആലക്കോട്, കാർത്തികപുരം, ഉദയഗിരി, മണക്കടവ്, കാപ്പിമല അടക്കം മലയോരത്തെ നിരവധി സ്ഥലങ്ങളിലും ഇത്തരം സംഘങ്ങൾ വിലസുകയാണ്.ആരോടും ചോദിക്കാതെയാണ് വീടുകളിലും പറമ്പുകളിലും കയറുന്നത്.ഇവർ ആൾത്താമസമില്ലാത്ത വീടുകളാണെന്ന്
കണ്ടാൽ സകല സാധനങ്ങളും ഇവർ കടത്തു
കയാണ്. കുട്ടികളും പ്രായമായവരുമാണ് വീട്ടിലുള്ളതെങ്കിൽ ഇവരോട് ചോദിക്കാൻ
പോലും നിൽക്കാതെ വീടും പരിസരങ്ങളും
അരിച്ചുപെറുക്കി വിലപിടിപ്പുള്ളവ കടത്തുക
യാണ്. സംഘമായി എത്തുന്ന ഇവർക്ക് മുന്നിൽ ഭയന്നു നിൽക്കേണ്ട അവസ്ഥയാണ് വയോധികരും മറ്റും. കവർച്ചയ്ക്കിടെ ആളുകൾ പിടികൂടിയാൽ ഗർഭിണികളാണ്, പോലീസിൽ ഏൽപ്പിക്കരുത് എന്നൊക്കെപ്പറഞ്ഞ് കാലുപിടിച്ച് ഇവർ രക്ഷപ്പെടുകയും ചെയ്യും.സ്ത്രീകളായതിനാൽ ആരും പരാതിയുമായി പോകാറുമില്ല. ഇത് മുതലെടുത്താണ് ഇതരസംസ്ഥാനക്കാരായ ഇവരുടെ വിളയാട്ടം. അതേസമയം പുരുഷൻമാർ ഉൾപ്പെട്ട നാടോടികൾ ഇവർക്ക് പിന്തുണയുമായി രംഗത്തുണ്ട്.സ്ത്രീകൾ കവർച്ച ചെയ്യുന്ന സാധനങ്ങൾ തൊട്ടുപിന്നാലെ വാഹനങ്ങളിലെത്തി ഇവരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.
Post a Comment