കണ്ണൂർ: ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കി മലയാളി യുവതി.
കണ്ണൂർ സ്വദേശിനി സബ് ലഫ്റ്റനന്റ് അനാമിക ബി.രാജീവാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 22 ആഴ്ച നീണ്ട കഠിന പരിശീലനത്തിനൊടുവില്‍ലാണ് അനാമിക ഈ ബഹുമതി കരസ്ഥമാക്കിയത്. തമിഴ്‌നാട് ആരക്കോണം നാവിക എയർ സ്റ്റേഷനില്‍ ഈ മാസം 7ന് ആയിരുന്നു അനാമിക ഉള്‍പ്പെട്ട ഓഫിസർ സംഘത്തിന്റെ പാസിങ് ഔട്ട് പരേഡ്.
കിഴക്കൻ നാവിക കമാൻഡ് മേധാവി വൈസ് അഡ്‌മിറല്‍ രാജേഷ് പെൻധാർകർ 'ഗോള്‍ഡൻ വിങ്‌സ്' സമ്മാനിച്ചു. ലഡാക്കില്‍നിന്നുള്ള ആദ്യ നാവിക പൈലറ്റ് ജമ്യാങ് സേവാങ് ഉള്‍പ്പെടെ 21 പേർ അനാമികയ്‌ക്കൊപ്പം ഹെലികോപ്റ്റർ ട്രെയ്‌നിങ് സ്‌കൂളില്‍ പരിശീലനം പൂർത്തിയാക്കി. അടുത്തമാസം ആദ്യമായിരിക്കും നിയമനം.
Post a Comment