തൃശ്ശൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്റെ ബോഗിയും എഞ്ചിനും വേര്‍പെട്ടു;ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു. എറണാകുളത്തുനിന്ന് വെള്ളിയാഴ്ച രാവിലെ 7.15-ന് ടാറ്റാ നഗറിലേക്ക് പുറപ്പെട്ട 18190 നമ്ബർ എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസിന്റെ ബോഗിയാണ് എൻജിനില്‍നിന്ന് വേർപെട്ടുകയായിരുന്നു .
രാവിലെ 10 മണിക്ക് തൃശ്ശൂർ വള്ളത്തോള്‍ നഗറിന് സമീപതായിട്ടായിരുന്നു സംഭവം നടന്നത് .

ബോഗികള്‍ വള്ളത്തോള്‍ നഗറിന് സമീപം പതിനഞ്ചാം പാലത്തിന് അടുത്തുവെച്ചായിരുന്നു വേർപെട്ടത്. തുടർന്ന് വള്ളത്തോള്‍ നഗർ സ്റ്റേഷനില്‍ എൻജിനും ബോഗിയും എത്തിച്ച്‌ പരിശോധനകള്‍ നടത്തി. റെയില്‍വേ പോലീസ്, ആർ.പി.എഫ്., സി.എൻ.ഡബ്ല്യൂ സ്റ്റാഫ്, മെക്കാനിക്കല്‍ വിഭാഗം സ്റ്റാഫ് എന്നിവർ ചേർന്ന് എൻജിനും തമ്മില്‍ കൂട്ടി യോജിപ്പിച്ചു. ബോഗിക്കുള്ളിലെ വൈദ്യുതിബന്ധം കൃത്യമായി പ്രവർത്തിക്കാത്തതിനാല്‍ ട്രെയിൻ ഷൊർണൂർ റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റാനാണ് അധികൃതർ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെയാണ് ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടത് .

Post a Comment

Previous Post Next Post