ശ്രീകണ്ഠപുരം: ചെമ്ബന്തൊട്ടി-നടുവില്‍ റോഡ് പണിയുടെ ഭാഗമായി ശ്രീകണ്ഠപുരം-പയ്യാവൂർ റോഡ് ജങ്ഷനില്‍ അപകടക്കുഴിയൊരുക്കി അധികൃതർ.
കലുങ്ക് പുതുക്കി പണിയലിന്‍റെ ഭാഗമായാണ് റോഡില്‍ വലിയ കുഴിയെടുത്തത്.
പണി മന്ദഗതിയിലായതോടെ ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍ പെട്ടത്. മൂന്ന് ഭാഗങ്ങളില്‍നിന്നും നിരവധി വാഹനങ്ങള്‍ രാത്രിയും പകലുമായി ഇതുവഴി പോകുന്നുണ്ട്. കലുങ്കിന് തൊട്ടടുത്ത് പ്രധാന ജങ്ഷനുള്ളത് കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്.
മറ്റിടങ്ങളിലെ കലുങ്കിന്‍റെ പണി ഏകദേശം പൂർത്തിയായെങ്കിലും പ്രധാന ജങ്ഷനിലുള്ള കലുങ്ക് പണി മാത്രം പൂർത്തിയാക്കാതെ അധികൃതർ അവസ്ഥ കാണിക്കുകയാണ്. വിദ്യാർഥികളും മറ്റ് കാല്‍നടയാത്രികരുമടക്കം ഇതുവഴി പോകാൻ ദുരിതമനുഭവിക്കുകയാണ്. വലിയ അപകടം വരുംമുമ്ബെങ്കിലും അധികൃതർ കണ്ണുതുറക്കുമോയെന്നാണ് ഡ്രൈവർമാരടക്കമുള്ളവർ ചോദിക്കുന്നത്.
മഴക്കാലമായതിനാല്‍ പണിയെടുക്കാൻ തടസ്സമാണെങ്കില്‍ മൂന്നുഭാഗത്തും ഉടൻ താല്‍ക്കാലിക സംക്ഷണ ഭിത്തി ഒരുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പ്രകാശൻ നിടിയേങ്ങ അധികൃതർക്ക് പരാതി നല്‍കി.
Post a Comment