തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇത്തവണയും ഓണം, ക്രിസ്മസ് അവധി 9 ദിവസം വീതം. കഴിഞ്ഞ വർഷവും 9 ദിവസമായിരുന്നു.
മുൻപ് 10 ദിവസമായിരുന്നു ഓണം, ക്രിസ്മസ് അവധിക്കാലം. ഒന്നാം പാദവാർഷിക പരീക്ഷ സെപ്റ്റംബർ 4 മുതല്‍ 12 വരെ നടക്കും. 14 മുതല്‍ 22 വരെയാണ് ഓണാവധി.
രണ്ടാം പാദവാർഷിക പരീക്ഷ ഡിസംബർ 12 മുതല്‍ 19 വരെയാണ്. ക്രിസ്മസ് അവധി 21 മുതല്‍ 29 വരെ. എല്‍എസ്‌എസ്-യുഎസ്‌എസ് പരീക്ഷകള്‍ ഫെബ്രുവരിയിലാണ്. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ആദ്യ വാരവും ഹയർ സെക്കൻഡറി പരീക്ഷകള്‍ മാർച്ച് 3 മുതല്‍ 28 വരെയും നടക്കും. മധ്യവേനല്‍ അവധിക്ക് മാർച്ച് 28നാണ് സ്കൂളുകള്‍ അടയ്ക്കുന്നത്. എന്നാല്‍ മാർച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതല്‍ 9 വരെ ക്ലാസുകാർക്ക് അതു കഴിഞ്ഞ് വീണ്ടും ക്ലാസുകള്‍ ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. കഴിഞ്ഞ വർഷത്തെ അക്കാദമിക് കലണ്ടറിലും സമാനമായ ആശയക്കുഴപ്പം ഉണ്ടായിരുന്നു.
School
Post a Comment