പൊള്ളുന്ന പൊന്ന്, സ്വര്‍ണവിലയില്‍ വൻ വര്‍ധനവ്, ഇന്ന് കൂടിയത് 600 രൂപ, ആഭരണം വാങ്ങിയാല്‍ കീശ കീറും

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങളില്‍ ഒന്നാണ് സ്വർണം. എല്ലാ ആഘോഷ വേളകളിലും സ്വർണാഭരണങ്ങളണിഞ്ഞ് വരാനാണ് ഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുന്നത്.
എന്നാല്‍ സ്വർണവില കേള്‍ക്കുമ്ബോള്‍ എല്ലാവരുടേയും നെഞ്ച് ഒന്ന് പിടയ്ക്കും. കാരണം പവന്‍റെ വില അരലക്ഷത്തിന് മുകളിലാണ്. വരും നാളുകളില്‍ സ്വർണവില മുകളിലേക്ക് ഉയർന്നാല്‍ അത് വിലയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

ഇന്നത്തെ വില

പവന് 53,120 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാല്‍ 24 മണിക്കൂർ പിന്നിടുമ്ബോള്‍ കുതിച്ചു പായുകയാണ് സ്വർണവില. 600 രൂപയാണ് ഒറ്റയടിക്ക് സ്വർണത്തിന് കൂടിയത്. അതോടെ പവന്‍റെ വില 53,720 രൂപയിലേക്കെത്തി. 6,715 രൂപയാണ് ഗ്രാമിന്‍റെ വില.

സ്ഥിര നിക്ഷേപത്തിന് റെക്കോർഡ് പലിശ നേടാം, ഈ നാല് ബാങ്കുകളിലേക്ക് ചെല്ലു, അധികം വൈകരുത്

ജൂണ്‍ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം. അതേസമയം ജൂണ്‍ മാസത്തെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 8,9,10 ദിവസങ്ങളിലാണ്. ഒരു പവൻ സ്വർണ്ണത്തിന് 52,560 രൂപയും, ഗ്രാമിന് 6,570 രൂപയുമായിരുന്നു വില.

ഒരു പവൻ വാങ്ങാൻ എത്ര നല്‍കണം..?

പവന്‍റെ വില കുതിച്ചുയർന്ന സാഹചര്യത്തില്‍ സ്വർണാഭരണം വാങ്ങുമ്ബോള്‍ ഉയർന്ന വില നല്‍കേണ്ടി വരും. കാരണം ആഭരണം വാങ്ങുമ്ബോള്‍ അതിനൊപ്പം പണിക്കൂലി, നികുതി, ഹാള്മാര്ക്കിങ് നിരക്കുകള്‍ തുടങ്ങിയ കൂടി നല്‍കണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്ബോള്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നല്‍കേണ്ടി വരും.

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തില്‍, വെള്ളിയാഴ്ച്ച രാവിലെ ഫ്ലാറ്റ് നിലവാരത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔണ്‍സിന് 0.46 ഡോളർ (0.02%) ഉയർന്ന് 2,361.47 ഡോളർ എന്നതാണ് നിരക്ക്.

ട്രെയിൻ ടിക്കറ്റ് കിട്ടിയില്ലേ, തത്കാല്‍ വഴി കിട്ടുമോ എന്ന് നോക്കാം, ബുക്കിംഗിന്‍റെ നടപടി ക്രമങ്ങളറിയാം

വില ഉയരുമോ..?

വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്ബനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍എന്നിവ ആഗോള- പ്രാദേശിക വിപണികളിലെ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കാം.

കഴിഞ്ഞ മെയില്‍ ചൈനീസ് കേന്ദ്ര ബാങ്ക് സ്വർണ്ണം വാങ്ങുന്നത് താല്‍ക്കാലികമായി നിർത്തി വെച്ചിരുന്നു. ഇനിയുള്ള മാസങ്ങളില്‍ വാങ്ങല്‍ തുടർന്നാല്‍ അത് സ്വർണ്ണ വിലയില്‍ കുതിപ്പ് നല്‍കുന്ന ഘടകമായി മാറും.

ഏറ്റവും ഉയർന്ന വില മെയ് മാസത്തില്‍

സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതി പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു വില. 31-ആം തീയ്യതി 53,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.

വർധനവ് നേട്ടമാക്കാം

സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളില്‍ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകള്‍ സാധാരണഗതിയില്‍ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച്‌ കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യില്‍ കിട്ടുമെന്നതാണ് സ്വർണപ്പണയത്തിന്‍റെ ഏറ്റവും വലിയ നേട്ടം.


Post a Comment

Previous Post Next Post