തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു. അന്തിമ വോട്ടർപട്ടിക ജൂലൈ 1ന് പ്രസിദ്ധീകരിക്കും. ജൂൺ 21വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്.
വോട്ടർപട്ടികയിൽ പേര് ചേർക്കാം; ജൂൺ 21വരെ സമയം
Alakode News
0
Post a Comment