ഷീ ലോഡ്ജ് : സ്ത്രീകള്‍ക്ക് സുരക്ഷിത ഇടമൊരുക്കി തളിപ്പറമ്പും

കണ്ണൂർ: വിവിധ ആവശ്യങ്ങള്‍ക്കായി തളിപ്പറമ്ബിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി അന്തിയുറങ്ങാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജ് ആന്റ് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍.
രാത്രി വൈകി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും ദൂരങ്ങളില്‍ നിന്നെത്തി തളിപ്പറമ്ബിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ചുരുങ്ങിയ ചെലവില്‍ സുരക്ഷിത താമസം ഒരുക്കുകയാണ് പദ്ധതി ലക്ഷ്യം.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് സൗകര്യം ഒരുക്കിയത്. 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്തിന്റെ 33 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഒമ്ബത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള മൂന്നു ലക്ഷം രൂപ വീതവും ചേര്‍ത്ത് ആകെ 85 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിതത്. ഒന്നാംനില നിര്‍മ്മാണത്തിനായി 35 ലക്ഷം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.


Post a Comment

Previous Post Next Post