തളിപ്പറമ്പ്:തളിപ്പറമ്പ് നാടുകാണിയിൽ സഫാരി പാർക്ക് 300 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് സംസ്‌ഥാന ബജറ്റ് പ്രാഥമിക പ്രവർത്തനങ്ങൾക്ക് 2 കോടി
300 ഏക്കറിൽ
നാടുകാണിയിൽ പ്ലാൻ്റേഷൻ കോർപ്പറേഷന്റെ 265 ഏക്കർ സ്ഥലത്ത് മൃഗശാലയും സഫാരി പാർക്കും മ്യൂസിയവും സ്ഥാപിക്കാനാണ് പദ്ധതി. കേന്ദ്രനിയമപ്രകാരം വലിയ കാറ്റഗറിയിലുള്ള മൃഗശാല സ്ഥാപിക്കാൻ 186 ഏക്കറാണ് വേണ്ടത്. ഇതിനൊപ്പം സഫാരി പാർക്ക് സ്ഥാപിക്കാൻ 50 മുതൽ 75 വരെ ഏക്കർ കൂടിയാണ് വേണ്ടത്.
ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്നതാണ് പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ തോട്ടം. ഇവിടെയാണ് വാഹനത്തിൽ സഞ്ചരിച്ച് മൃഗങ്ങളെ കാണാനാകും വിധത്തിൽ പാർക്ക് വിഭാവനം ചെയ്യുന്നത്.
Post a Comment