ബജറ്റില്‍ കണ്ണൂരിലെ ആരോഗ്യമേഖലയ്ക്ക് നേട്ടം: പരിയാരം, മലബാര്‍ കാന്‍സര്‍ സെന്ററുകള്‍ക്ക് കൈത്താങ്ങ്

കണ്ണൂര്‍: സംസ്ഥാന ബജറ്റില്‍ കണ്ണൂരിന്റെ ആരോഗ്യമേഖലയ്ക്ക് നേട്ടം. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 28-കോടിയും പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിന് 30.92 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ അനുവദിച്ചത്.

മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനം, മരുന്നുകള്‍, ഉപകരണങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പഠന ഉപകരണങ്ങള്‍, മാലിന്യ സംസ്‌കരണം എന്നീ പ്രവൃത്തികള്‍ക്ക് 26.15 കോടിയും, ഗവ. ദന്തല്‍ കോളേജ് വികസനത്തിന് 4.19 കോടിയും ഗവ. നഴ്‌സിംഗ് കോളേജിന് 58 ലക്ഷവും ഉള്‍പ്പടെയാണ് 30.92 കോടി രൂപ അനുവദിച്ചത്. ഇതോടൊപ്പം
പരിയാരം ഗവ ആയുര്‍വേദ കോളേജിന് 8.10 കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2.60 കോടി രൂപയും, മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും, അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ക്കും 5.50 കോടി രൂപയും ഉള്‍പ്പടെയാണ് 8.10 കോടി രൂപ അനുവദിച്ചത്.

Post a Comment

Previous Post Next Post