ചെറുപുഴ: പ്രാപ്പൊയിലില്‍ ആസിഡ് ആക്രമണം. പെരുന്തടത്തിലെ തോപ്പില്‍ രാജേഷിനാണ് (48) പരിക്കേറ്റത്. ഞായറാഴ്ച രാത്രി വീട്ടിലെത്തിയ റോബിന് എന്ന ആളാണ് മരം വെട്ടുതൊഴിലാളിയായ രാജേഷിന്‍റെ മുഖത്തും ദേഹത്തും ആസിഡൊഴിച്ചതെന്നു പറയുന്നു.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണിന് ഗുരുതരമായ പരിക്കേറ്റ രാജേഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ റോബിനെ ചെറുപുഴ പോലീസ് ചിറ്റാരിക്കാല്‍ കമ്ബല്ലൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
Post a Comment