കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞയടി; പിടിച്ചുമാറ്റാനാകാതെ കണ്ടുനിന്ന് യാത്രക്കാര്‍

 


തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം നെടുമങ്ങാട് ബസ് സ്റ്റാൻഡില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച്‌ പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസ് സ്റ്റാൻഡിനുള്ളില്‍ വച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലുകയായിരുന്നു. ഇടിക്കുന്നതും അടിക്കുന്നതും മുടിയില്‍ പിടിച്ച്‌ വലിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. സഹപാഠികള്‍ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരുമടക്കം വലിയൊരു ജനക്കൂട്ടം കണ്ടുനില്‍ക്കുന്നതും കാണാം. ഏകദേശം അ‌ഞ്ച് മിനിട്ടോളം അടി തുടര്‍ന്നിരുന്നു.


സംഭവത്തില്‍ ഇതുവരെ പൊലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല. അടിയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയതായാണ് വിവരം.

Post a Comment

Previous Post Next Post