റോബിൻ ബസ് ഇന്നും പിടിച്ചെടുത്തു; പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് എംവിഡി

പത്തനംതിട്ട: അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസിനെ വീണ്ടും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കോയമ്പത്തൂരിൽ നിന്നും മടങ്ങി വരും വഴിയായിരുന്നു പരിശോധന. തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് എംവിഡിയുടെ നടപടി. ബസ് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി കർശന നടപടി എടുത്തത്.

കഴിഞ്ഞ ദിവസവും മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാണിച്ച് 7,500 രൂപ പിഴയിട്ടു. പിഴ അടച്ച് ബസ് വീണ്ടും സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു. പെർമിറ്റും ഡ്രൈവർമാരുടെ ലൈസെൻസും റദ്ദാക്കിയേക്കും.
തമിഴ്നാട് ആർടിഒയുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പെർമിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്. ഈ പിഴ അടച്ച ശേഷമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ബസ് വിട്ടുനൽകിയത്. എന്നാൽ റോബിൻ ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുകാർ പറയുന്നു. കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നാണ് റോബിൻ ബസ്സ് നടത്തിപ്പുകാരുടെ വാദം.

Post a Comment

Previous Post Next Post