വില്ല നിര്‍മിച്ച്‌ തരാമെന്ന് പറഞ്ഞ് 18,70,000 തട്ടിയെടുത്തു; ശ്രീശാന്തിനെതിരേ കണ്ണൂരിൽ വഞ്ചനാകുറ്റത്തിന് കേസ്

കണ്ണൂര്‍: മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
കൊല്ലൂരില്‍ വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായി പരാതിയിലുണ്ട്. 

പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരൻ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

Advertisement:

Post a Comment

Previous Post Next Post