പരിയാരം ഏമ്പേറ്റിൽ ബസും വാനും കൂട്ടിയിടിച്ച് 26 പേർക്ക് പരിക്ക്



പരിയാരം : ദേശീയപാതയിൽ ഏമ്പേറ്റിൽ സ്വകാര്യ ബസും പാർസൽ വാനും കൂട്ടിയിടിച്ച് 26 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.50നാണ് അപകടം. മാതമംഗലത്തു നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന തവക്കൽ ബസും പയ്യന്നൂർ ഭാഗത്തേക്കുള്ള പാർസൽ വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെയെല്ലാം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.



Post a Comment

Previous Post Next Post