എസ്.ഐ: പി.വി ഗംഗാധരൻ, എസ്.ഐ: സി.വി അജിതകുമാർ സർവീസിൽ നിന്ന് വിരമിച്ചു




ആലക്കോട്: വർഷകളുടെ സേവനത്തിനു ശേഷം എസ്.ഐ: പി.വി ഗംഗാധരൻ, എസ്.ഐ: സി.വി അജിതകുമാർ ഇന്നലെ സർവീസിൽ നിന്ന് വിരമിച്ചു പി.വി ഗംഗാധരൻ കൂവേരി സ്വദേശിയാണ്. 1990ൽ മാങ്ങാട്ടു പറമ്പിൽ കെ.എ.പിയിലൂടെയാണ് സർവീസിൽ പ്രവേശിച്ചത്.തുടർന്ന് നാല് വർഷം കണ്ണൂർ എ.ആർ ക്യാമ്പിൽ സായുധ പോലീസ് സേനാംഗമായി സേവനം അനുഷ്ഠിച്ചു. ഇതിനുശേഷം ശ്രീകണ്ഠപുരം, കുടിയാൻമല, ആലക്കോട്, പയ്യാവൂർ, പെരിങ്ങോം സ്റ്റേഷനുകളിലും സേവനം അനുഷ്ഠിച്ചു.മൂന്ന് വർഷമായി ആലക്കോട് എസ്.ഐയായി പ്രവർത്തിച്ചുവരികയായിരുന്നു. മികച്ച കുറ്റാന്വേഷകനെന്ന നിലയിൽ പ്രമാദമായ ഒട്ടേറെ കേസുകളുടെ അന്വേഷണ ചുമതല വഹിച്ച
ഇദേഹം ജനകീയമായ ഇടപെടലുകൾ കൊണ്ട് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് ഉടമയാണ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ കണ്ടക്ടർ സിന്ധുവാണ് ഭാര്യ.മക്കൾ: ഗോകുൽ (ഇന്ത്യൻ
നേവി), സൗപർണ്ണിക വിദ്യാർത്ഥിനി).

സി.വി അജിതകുമാർ. കുറുമാത്തൂർ സ്വദേശിയാണ്. പാനൂർ, കണ്ണപുരം,ശ്രീകണ്ഠപുരം, തളിപ്പറമ്പ്
സ്റ്റേഷനുകളിലും സേവനംംഅനുഷ്ഠിച്ചു. രണ്ട് വർഷമായി ആലക്കോട് എസ്.ഐയായി സേവനം അനുഷ്ഠിച്ചുവരികയാണ്. ഭാര്യ രേണുക. മക്കൾ: അനിഖേത്.ജിഷ്ണജിത്ത്. എം.പി വിനീഷ് കുമാറിന്റെ
അധ്യക്ഷതയിൽ ആലക്കോട് പോലീസ് സ്റ്റേഷനിൽ ചേർന്ന സഹപ്രവർത്തകരുടെ യോഗത്തിൽ ഇരുവർക്കും യാത്രയയപ്പ് നൽകി.




 

Post a Comment

Previous Post Next Post