ഇന്നും ശക്തമായ മഴ; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

 


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയും മിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ്  സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 5 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. തെക്കുകിഴക്കൻ അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാനും തുടർന്ന് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്.

Post a Comment

Previous Post Next Post