ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം: വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത

 


തിരുവനന്തപുരം: വടക്കൻ കേരളത്തില്‍ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര മുതല്‍ വടക്കൻ കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം ഉള്ളതിനാലാണ് വടക്കൻ കേരളത്തില്‍ മഴയ്ക്ക് സാധ്യത.


കേരളത്തില്‍ ഒരു ജില്ലയിലും കാലാവസ്ഥ വിഭാഗം ഇന്ന് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. വരുന്ന ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

25ാം തീയതി എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 26ാം തീയതി ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. 27ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ ആണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥം ആക്കുന്നത്. 27ന് ഇടുക്കി ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post