അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിന് ജാമ്യം.
തൊപ്പിക്ക് സ്റ്റേഷന്‍ ജാമ്യമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ തൊപ്പിക്ക് ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ സാധിക്കില്ല. ഐടി ആക്‌ട് അനുസരിച്ച് കണ്ണൂര്‍ പൊലീസ് തൊപ്പിയുടെ മറ്റൊരു കേസെടുത്തതിനാല്‍ തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. തൊപ്പിയുടെ രണ്ടു ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി ആക്ടിലെ 57 ാം വകുപ്പ് ചുമത്തിയാണ് കണ്ണപുരം പോലീസ് കേസെടുത്തിരിക്കുന്നത്.
Post a Comment