ഉദയഗിരി പഞ്ചായത്തിൽ പന്നികൾ ചത്തുവീഴുന്ന സംഭവം: പരിശോധന നടത്തി



ആലക്കോട് : ഉദയഗിരി പഞ്ചായത്തിൽ തൊമരക്കാട്, പുല്ലരി മേഖലകളിലെ പന്നിഫാമുകളിൽ വളർത്തുന്ന പന്നികൾ കൂട്ടത്തോടെ ചത്തുകൊണ്ടിരിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. ആരോഗ്യ വകുപ്പ്-മൃഗസംരക്ഷണ വകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധന നടത്തി.


രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിൽ എത്തിച്ചു. രക്തസാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ട് വെള്ളിയാഴ്ച ലഭിക്കാൻ ശ്രമിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ അറിയിച്ചു.


Post a Comment

Previous Post Next Post