ആലക്കോട് : ജില്ലാ മാലിന്യ എൻഫോഴ്‌സ്‌മെന്റ് ടീം ആലക്കോട്, നടുവിൽ പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി.
ആലക്കോട് പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകളും പിടിച്ചെടുത്ത് 10,000 രൂപ പിഴചുമത്തി.നടുവിൽ പഞ്ചായത്തിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ച് 10,000 രൂപ പിഴ ചുമത്തി. ടീം ലീഡർ എം.വി.സുമേഷ്, കെ. സിറാജുദ്ദീൻ, നിതിൻ വത്സലൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Post a Comment