നാളെ സ്കൂൾ പ്രവൃത്തിദിനം

 


തിരുവനന്തപുരം | നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ. സ്കൂളുകൾക്ക് 210 പ്രവൃത്തി ദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രിൽ ആറിനാണ് മധ്യവേനൽ അവധി ആരംഭിക്കുക. എന്നാൽ ഹയർ സെക്കൻഡറിക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിക്കും 192 പ്രവൃത്തിദിനങ്ങളാണ് ഉള്ളത്. ഇവർക്ക് ശനി പ്രവൃത്തി ദിനമല്ല.

പ്രാദേശിക അവധികൾ പ്രവൃത്തി ദിനങ്ങളിൽ വന്നാൽ ശനിയാഴ്ച ക്ലാസ് ഉണ്ടാകും. ഓഗസ്റ്റ് 25ന് ആണ് ഓണാവധി ആരംഭിക്കുക. ക്രിസ്മസ് അവധിക്കായി ഡിസംബർ 22ന് സ്കൂൾ അടക്കും.

Post a Comment

Previous Post Next Post