എം.ബി.ബി.എസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

 


എ.ബി.എസിന് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡൻ്റ് അറസ്റ്റില്‍.

പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറില്‍ വീട്ടില്‍ കെ.പി പുന്നൂസ് (80) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.


ഇയാള്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനില്‍ നിന്നും മകള്‍ക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ സ്പോട്ട് അഡ്മിഷനില്‍ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച്‌ വാങ്ങിച്ചെടുക്കുകയായിരുന്നു.

ഇയാള്‍ പറഞ്ഞതിൻ പ്രകാരം മധ്യവയസ്കൻ പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ പുന്നൂസ് ഇയാളുടെ മകള്‍ക്ക് എം.ബി.ബി. എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാതിരിക്കുകയും, പണം തിരികെ നല്‍കാതെയും കബളിപ്പിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


Post a Comment

Previous Post Next Post