തളിപ്പറമ്പ്: ഇന്നലെ രാത്രി പൊയ്ത കനത്ത മഴയിൽ തകർന്ന കുപ്പം അപ്രോച്ച് റോഡ് പുലരുമ്പോഴേക്കും നാഷണൽ ഹൈവേ വിഭാഗവും ആറുവരിപാത കരാറുകാരും കൂടി താൽക്കാലികമായി ഗതാഗതയോഗ്യമാക്കി. കുപ്പത്ത് പുതിയ പാലം പണിയുന്നതിന്റെ ഭാഗമായി അപ്രോച്ച് റോഡിന്റെ സൈഡിലെ കല്ലുകൾ നീക്കിയിരുന്നു. ഇന്നലത്തെ കനത്ത മഴയിൽ ഈ ഭാഗം തകർന്നതോടെ ഗതാഗതം ദുഷ്കരമായി മാറിയിരുന്നു. തളിപ്പറമ്പ് പോലീസും
നാട്ടുകാരും ചേർന്നാണ് ഗതാഗത കുരുക്ക്
ഒഴിവാക്കിയത്.ഇടിഞ്ഞ ഭാഗത്ത് രാത്രി തന്നെ അധികൃതർ മണ്ണിട്ട് ഉറപ്പിച്ചു. തുടർന്ന് ഇത്
ഇടിയാതിരിക്കാൻ ചാക്കുകളിൽ മണ്ണ് നിറച്ചും ഇവിടെ നിരത്തിയിട്ടുണ്ട് .ഇന്നലെ രാത്രി 10 മണിയോടെ ആരംഭിച്ച പ്രവൃത്തി ഇന്ന് രാവിലെ ഏഴു മണിവരെ നീണ്ടു നിന്നിരുന്നു.ഇപ്പോൾ വാഹന ഗതാഗതം സുഗമമായി നടക്കുന്നുണ്ട്. കനത്ത മഴ ചെയ്താൽ വീണ്ടും മണ്ണ് ഇടിയുമോയെന്ന ആശങ്ക നാട്ടുകാർക്കുണ്ട്.
Post a Comment